ക്വാലാലംപൂർ  വിമാനത്താവളത്തിൽ പുലർച്ചെയുണ്ടായ വെടിവെപ്പിൽ ഒരാൾക്ക് പരിക്ക്; പ്രതിക്കായി തിരച്ചിൽ ആരംഭിച്ചു



പുത്രജയ : ക്വാലാലംപൂർ ഇൻ്റർനാഷണൽ എയർപോർട്ട് (കെഎൽഐഎ) ടെർമിനൽ 1 അറൈവൽ ഹാളിൽ ഇന്നു പുലർച്ചെ (ഏപ്രിൽ 14) യുണ്ടായ വെടിവയ്പ്പിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.

പുലർച്ചെ 1.30 ന് നടന്ന സംഭവത്തിൽ ഒരാൾ രണ്ട് തവണ വെടിയുതിർക്കുകയാ യിരുന്നുവെന്ന് സെലാംഗൂർ പോലീസ് മേധാവി ഹുസൈൻ ഒമർ ഖാൻ പറഞ്ഞു. “ഓടിപ്പോയതായി കരുതുന്ന പ്രതിയെ കണ്ടെത്താൻ പോലീസ്  ഓപ്പറേഷൻ ആരംഭിച്ചു,.
“ഒരു ഉംറ സംഘത്തിൻ്റെ വരവിനായി കാത്തിരുന്ന ഭാര്യയെ വെടിവയ്ക്കാൻ പ്രതി ഉദ്ദേശിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് പറഞ്ഞു.

വെടിവെപ്പിൽ ഇരയ്ക്ക് ഗുരുതരമായി പരിക്കേറ്റതായും, സംഭവത്തിൻ്റെ ഉദ്ദേശ്യം ഇപ്പോഴും അന്വേഷണത്തിലാണ്, പീനൽ കോഡിലെ സെക്ഷൻ 307, തോക്കുകൾ എന്നിവ പ്രകാരം കൊലപാതകശ്രമമായി കേസ് അന്വേഷിക്കുന്നതായി പോലീസ് അധികാരികൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!