കോഴിക്കോട് : കാരുണ്യത്തിന്റെ കരസ്പർശമായി 13 വർഷമായി പ്രവർത്തിച്ചുവരുന്ന സദയം ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ജീവകാരുണ്യ പ്രവർത്തകരുടെ സംഗമവും, സദയം – ബോചെ അവാർഡ് സമർപ്പണവും ഏപ്രിൽ ഏഴിന് നടക്കും.
കോഴിക്കോട് പുതിയ ബസ്സ്റ്റാൻഡിന് സമീപം ഇൻഡോർ സ്റ്റേഡിയം ഹാളിൽ ഉച്ചകഴിഞ്ഞ് 2.30ന് നടക്കുന്ന ചടങ്ങിൽ ബോചെ ബോബി ചെമ്മണ്ണൂർ മുഖ്യാതിഥിയാകും. ചലച്ചിത്രതാരം വിജയൻ കാരന്തൂർ അങ്കണവാടി പ്രവർത്തകരെ ആദരിക്കും.
സദയം ചെയർമാൻ എം കെ രമേഷ് കുമാർ അദ്ധ്യക്ഷനാകുന്ന ചടങ്ങിൻ്റെ ഉദ്ഘാടനവും അവാർഡ് സമർപ്പണവും പി ആർ നാഥൻ നിർവഹിക്കും. സംസ്ഥാനത്തെ മികച്ച ജീവകാരുണ്യ പ്രവർത്തകനുള്ള സദയം – ബോചെ അവാർഡിന് അർഹനായിരിക്കുന്ന കെപിഎം ഭരതൻ പുരസ്കാരം ഏറ്റുവാങ്ങും.
പ്രൈം ആശുപത്രി ഫിനാൻസ് മാനേജർ എ റഷീദ്, കുന്ദമംഗലം വാർഡ് മെംബർ സി എം ബൈജു, മുതിർന്ന മാധ്യമപ്രവർത്തകൻ കെ. മോഹൻദാസ്, സാംസ്കാരിക പ്രവർത്തകൻ പി ശ്രീനിവാസൻ, യോഗാചാര്യൻ പി വി ഷേഗിക്, എം പ്രമീള നായർ (ഗൃഹലക്ഷ്മി വേദി), ജീവകാരുണ്യ പ്രവർത്തകൻ സുനിൽ മുതുവന, എ എം സീനാഭായി, സദയം വർക്കിംഗ് ചെയർമാൻ സർവദമനൻ കുന്ദമംഗലം, ജനറൽസെക്രട്ടറി ഉദയകുമാർ , ജനറൽ കൺവീനർ പി ശിവപ്രസാദ് എന്നിവർ പ്രസംഗിക്കും.
സമൂഹത്തിലെ പാർശ്വവൽക്കരിക്ക പ്പെടുന്ന വിഭാഗങ്ങളെ ജനകീയ വേദിയിൽ ചേർത്ത് പിടിക്കുകയാണ് സദയം ചാരിറ്റബിൾ ട്രസ്റ്റ് ഈ ചടങ്ങിലൂടെ ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
വിവരങ്ങൾക്ക് : 9747964450,
9495 614255
സദയം-ബോചെ അവാർഡ് സമർപ്പണം ഏപ്രിൽ 7 ന് കോഴിക്കോട്
