കോട്ടയം : കോട്ടയം പാർലമെൻ്റ് മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായി ബിഡിജെഎസ് സംസ്ഥാന പ്രസിഡൻ്റ് തുഷാർ വെള്ളാപ്പള്ളി മത്സരിക്കും.
കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളി തന്നെയാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്.
ഇടുക്കിയിൽ ബിഡിജെഎസ് സ്ഥാനാർത്ഥിയായി അഡ്വ. സംഗീതാ വിശ്വനാഥനും മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയത്ത് നൂറു ശതമാനവും വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
റബ്ബർ കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാൻ നരേന്ദ്രമോദി സർക്കാരിന് മാത്രമാണ്.
ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ 250 രൂപ റബറിന് അടിസ്ഥാന വില നിശ്ചയിക്കാൻ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ല.
ഇതിന്റെ ഉറപ്പ് തനിക്ക് ലഭിച്ചിട്ടുണ്ടെന്നും തുഷാർ വെള്ളാപ്പള്ളി കോട്ടയത്ത് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിക്കൊണ്ട് മാധ്യമങ്ങളോട് വ്യക്തമാക്കി.
തുഷാർ വെള്ളാപ്പള്ളി കോട്ടയത്ത് എൻ ഡി എ സ്ഥാനാർത്ഥി
