ഇടുക്കി : ചിന്നക്കനാല്‍ 301 കോളനിയില്‍ കാട്ടാന ആക്രമണം. ആന വീടും വീട്ട് ഉപകരണങ്ങളും നശിപ്പിച്ചു. ഗോപി നാഗന്റെ വീടാണ് തകര്‍ത്തത്.
ചക്കകൊമ്പന്‍ ആണ് വീട് തകര്‍ത്തത് എന്ന് പ്രദേശവാസികൾ പറഞ്ഞു. മാസങ്ങള്‍ക്ക് മുന്‍പ് ആനയിറങ്കല്‍ ജലാശയത്തില്‍ വള്ളം മറിഞ്ഞു മുങ്ങി മരിച്ച ഗോപി നാഗന്റെ കുടുംബമാണ് ഇവിടെ താമസിച്ചിരുന്നത്.
കുട്ടികളുടെ വിദ്യാഭ്യസ ആവശ്യത്തിനായി വീട്ടിലുള്ളവര്‍ അടിമാലിക്ക് പോയിരുന്നതിനാല അപകടം ഒഴിവായി. ആർ ആർ ടി സംഘം പ്രദേശത്ത് നിന്നും ആനയെ കാട്ടിലേക്ക് കയറ്റിവിടുന്നതിനുള്ള ശ്രമം തുടരുകയാണ്.