സപ്ലൈകോയിൽ ജോലി; വ്യാജ പരസ്യങ്ങളിൽ വഞ്ചിതരാകരുത്

തിരുവനന്തപുരം : സപ്ലൈകോയിൽ വിവിധ തസ്തികകളിൽ ജീവനക്കാരെ നേരിട്ട് നിയമിക്കുന്നതായി സൂചിപ്പിച്ച് പ്രചരിക്കുന്ന യൂട്യൂബ് വീഡിയോകളും സമൂഹമാധ്യമ പോസ്റ്റുകളും  വ്യാജമെന്ന് സപ്ലൈകോ ജനറൽ മാനേജർ  വി കെ അബ്ദുൽ ഖാദർ അറിയിച്ചു. 

സപ്ലൈകോയിൽ  സ്ഥിരം ജീവനക്കാരെ പി എസ് സി മുഖേനയാണ് നിയമിക്കുന്നത്. താത്കാലിക  നിയമനങ്ങൾ നടത്തുന്നതിന് മുൻപ് മുഖ്യധാരാ പത്രങ്ങളിലും  സപ്ലൈകോയുടെ ഔദ്യോഗിക സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിലും ഇതു സംബന്ധിച്ച അറിയിപ്പ് പ്രസിദ്ധീകരിക്കാറുണ്ട്.

വ്യാജ പ്രചാരണങ്ങൾ വിശ്വസിച്ച് വഞ്ചിതരാകാതിരിക്കാൻ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് സപ്ലൈകോ ജനറൽ മാനേജർ മുന്നറിയിപ്പു നൽകി.

www.supplycokerala.com ആണ് സപ്ലൈകോയുടെ ഔദ്യോഗിക വെബ്സൈറ്റ്. ഫേസ്ബുക്ക് പേജ് –
https://www.facebook.com/Supplycoofficial ഫോൺ  04842205165.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!