കാരുണ്യയുടെ കടാക്ഷം…ഒരു കോടി രൂപ ലോട്ടറി സമ്മാനം പാമ്പാടി ന്യൂ സംഗം ഹോട്ടൽ ഉടമ സന്തോഷിന്

പാമ്പാടി : ഇന്നലെ ( വ്യാഴാഴ്ച 1  നറുക്കെടുത്ത കേരള ലോട്ടറി കാരുണ്യ പ്ളസിൻ്റെ ഒന്നാം സമ്മാനം ഇത്തവണ പാമ്പാടിയിൽ.

ഒരു കോടി രൂപ പാമ്പാടി ബസ് സ്റ്റാൻഡിന് എതിർവശം പ്രവർത്തിക്കുന്ന ന്യൂ സംഘം ഹോട്ടൽ ഉടമ പുത്തൻപറമ്പിൽ സന്തോഷ്  എടുത്ത Pv 40 99 20 എന്ന ടിക്കറ്റിന് ലഭിച്ചു. ടിക്കറ്റ് സന്തോഷ് പാമ്പാടി സർവീസ് സഹകരണ ബാങ്കിൽ എത്തി പ്രസിഡന്റ് വി എം പ്രദീപിന് കൈമാറി.

ഹോട്ടലിൽ സ്ഥിരമായി വരുന്ന ലോട്ടറി ഏജന്റ് എട്ടാം മൈൽ സ്വദേശിനിയായ വീട്ടമ്മയിൽ നിന്നാണ് ടിക്കറ്റ് വാങ്ങിയത്…ആദ്യം ടിക്കറ്റ് എടുക്കാൻ സന്തോഷ് വിസമ്മതിക്കുകയും ഏജൻ്റിൻ്റെ നിർബന്ധത്തിന് വഴങ്ങുകയുമായിരുന്നു. ഡയാലിസിസ് ചെയ്യപ്പെടുന്ന വർക്കും കാൻസർ രോഗികൾക്കും സൗജന്യമായി ഭക്ഷണം നൽകി വരുന്ന ഒരു സ്ഥാപനം കൂടിയാണ് സന്തോഷിൻ്റെ ന്യൂ സംഗം ഹോട്ടൽ. നിരവധി ചാരിറ്റി പ്രവർത്തനങ്ങളിലും സന്തോഷ് നിശബ്ദ പങ്കാളിയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!