കാർഷിക മേഖലയെ പൂർണ്ണമായും അവഗണിച്ച ബജറ്റ് :
ഫ്രാൻസിസ് ജോർജ് എം.പി

കോട്ടയം :- കേരളത്തിലെ കാർഷിക മേഖല നേരിടുന്ന ഗുരുതരമായ ഒട്ടേറെ വിഷയങ്ങളിലെ പ്രതിസന്ധി പരിഹരിക്കാൻ യാതൊരു നിർദേശങ്ങളും പ്രഖ്യാപിക്കാതെ കാർഷിക മേഖലയെ പൂർണ്ണമായും അവഗണിച്ചു കൊണ്ടുള്ള ബജറ്റാണ് ധനകാര്യ വകുപ്പ് മന്ത്രി ഇന്ന് അവതരിപ്പിച്ചതെന്ന് അഡ്വ. കെ.ഫ്രാൻസിസ് ജോർജ് എം.പി. അഭിപ്രായപ്പെട്ടു.

അധികാരത്തിൽ വന്നാൽ ഒരു കിലോ റബ്ബറിന് 250 രൂപ നിരക്കിൽ സംഭരിക്കുമെന്നുള്ള പ്രകടന പത്രികയിലെ പ്രഖ്യാപനം നടപ്പാക്കുന്നത് സംബന്ധിച്ചുള്ള ഒരു തീരുമാനവും എൽ.ഡി.എഫ് സർക്കാരിൻ്റെ അവസാന സമ്പൂർണ്ണ ബജറ്റ് എന്ന നിലയിൽ ഇത്തവണയുമില്ല.
നെല്ല് സംഭരണത്തെക്കുറിച്ചും മറ്റ് കാർഷികവിളകളുടെ വിലയിടിവ് പരിഹരിക്കുന്നത് സംബന്ധിച്ചും ഒന്നും ബജറ്റിൽ പറയുന്നില്ലന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കാർഷിക മേഖലയെ സഹായിക്കുവാനുള്ള ഒരു പദ്ധതിയും പ്രഖ്യാപിക്കാതെ ഭൂനികുതി വർദ്ധിപ്പിക്കുന്നത് കർഷകരോടുള്ള വെല്ലുവിളിയാണന്ന് അദ്ദേഹം പറഞ്ഞു.

ഇടുക്കി,കുട്ടനാട് പാക്കേജുകൾക്ക് ഒരു രൂപയും നീക്കിവച്ചിട്ടില്ല. മദ്ധ്യ കേരളത്തെ പാടേ ബജറ്റിൽ അവഗണിച്ചിരിക്കു കയാണ്. വിലക്കയറ്റം നിയന്ത്രിക്കാൻ യാതൊരു നിർദ്ദേശവുമില്ല.

ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് ജീവൻ രക്ഷാമരുന്നുകൾ അടക്കം സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ നിലനിൽക്കുന്ന അതിരൂക്ഷമായ മരുന്ന് ക്ഷാമം പരിഹരിക്കാൻ ഒരു നിർദ്ദേശവും ബജറ്റിൽ ഉണ്ടായിട്ടില്ലന്ന് ഫ്രാൻസിസ് ജോർജ് ചൂണ്ടിക്കാട്ടി.

കാർബൺ ഉപയോഗം പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ വൈദ്യുതവാഹനങ്ങൾക്ക് നൽകിയിരുന്ന വാഹന നികുതി ഇളവ് എടുത്ത് കളയുന്നതിൻ്റെ തുടക്കമാണ് ഇപ്പോഴത്തെ നികുതി വർദ്ധനവ്. അധികാരത്തിൽ വന്നാൽ എല്ലാവർഷവും സാമൂഹ്യ സുരക്ഷ പെൻഷൻ വർദ്ധിപ്പിക്കുമെന്നുള്ള വാഗ്ദാനവും ജലരേഖയായി മാറി.

വിവിധ ക്ഷേമനിധികളിൽ നിന്ന് സർക്കാർ കടം എടുത്തത് തിരിച്ച് നൽകാത്തതു മൂലം ക്ഷേമനിധി ബോർഡുകൾ നൽകിവന്നി രുന്ന പെൻഷനുകൾ രണ്ട് വർഷത്തിലേറെ യായി മുടങ്ങിയിരിക്കുകയാണ്. കടം വാങ്ങിയ തുക തിരികെ കൊടുക്കുന്നത് സംബന്ധിച്ച് ഒരു തീരുമാനവും ബജറ്റിൽ ഇല്ലന്നും ഫ്രാൻസിസ് ജോർജ് എം.പി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!