സില്‍വര്‍ ലൈനിന് അനുമതി വേണം, 24,000 കോടിയുടെ സാമ്പത്തിക പാക്കേജും; കേന്ദ്രത്തോട് കേരളം

ന്യൂഡൽഹി: സിൽവർ ലൈന്‍ പദ്ധതിക്കു അനുമതി നൽകണമെന്നു കേന്ദ്രത്തോടു വീണ്ടും ആവശ്യപ്പെട്ട് കേരളം. ധനമന്ത്രിമാരുടെ ബജറ്റിനു മുന്നോടിയായുള്ള യോഗത്തിലാണ് ധനമന്ത്രി കെഎൻ ബാലഗോപാൽ ആവശ്യം ഉന്നയിച്ചത്. വർധിച്ചു വരുന്ന റയിൽ ഗതാഗത ആവശ്യങ്ങൾ കുറ്റമറ്റ രീതിയിൽ നിറവേറ്റാൻ നിലവിലെ സംവിധാനങ്ങൾക്ക് കഴിയുന്നില്ലെന്നും കേരളം വ്യക്തമാക്കി.

24,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് സംസ്ഥാനത്തിനു അനവദിക്കണമെന്നും യോഗത്തിൽ ബാലഗോപാൽ ആവശ്യപ്പെട്ടു. സാമ്പത്തിക പ്രയാസങ്ങൾ മറികടക്കാൻ രണ്ട് വർഷ കാലയളവിൽ പ്രത്യേക സഹായമാണ് ആവശ്യപ്പെട്ടത്.

ഈ വർഷത്തെ കടമെടുപ്പ് പരിധി ജി‍ഡിപിയുടെ മൂന്നര ശതമാനായി ഉയർത്തണം. കേന്ദ്ര, സംസ്ഥാന നികുതി പങ്കുവയ്ക്കൽ അനുപാതം 50-50 ആക്കി ഉയർത്തണം. ദേശീയപാത വികസനത്തിന്റെ ഭൂമി ഏറ്റെടുക്കലിനു നൽകിയ 6000 കോടക്ക് തുല്യമായ തുക ഈ വർഷം ഉപാധികൾ ഇല്ലാതെ കടം എടുക്കാൻ അനുവദിക്കണമെന്നും കേരളം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!