വയനാട് : വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥൻ്റെ മൃതദേഹം തൂങ്ങിനിന്നിരുന്ന തുണി ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും. തൂങ്ങിയ നിലയിൽ കണ്ടെത്തിയ തുണി പോസ്റ്റുമോർട്ടം സമയത്ത് ലഭ്യമാക്കിയില്ലെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ പരാമർശം വിവാദമായിരുന്നു. ഇതിനാൽ സെല്ലോ ഫൈൻ ടാപ്പ് ടെസ്റ്റ് എന്ന ശാസ്ത്രീയ പരിശോധന നടത്താൻ കഴിഞ്ഞിരുന്നില്ല. ഈ പരിശോധന സിദ്ധാർഥന്റെ മരണം ഏതുവിധത്തിലാണ് സംഭവിച്ചത് എന്നറിയുന്നതിൽ നിർണായകമാണ്.
ഈ തുണി തൊണ്ടിമുതലുകളുടെ കൂട്ടത്തിൽ കോടതിയിൽ സമർപ്പിക്കുകയായിരുന്നു പൊലീസ്. കോടതിയുടെ അനുമതിയോടുകൂടി മാത്രമേ ഇനി ശാസ്ത്രീയ പരിശോധന നടത്താനാകൂ. ഇതിനായുള്ള അപേക്ഷ അന്വേഷണസംഘം സമർപ്പിച്ചിട്ടുണ്ട്.
അതിനിടെ, സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന പ്രധാന പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. തിങ്കളാഴ്ച്ച ഇതിനായുള്ള അപേക്ഷ സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
സിദ്ധാർത്ഥിന്റെ മരണം; തുണി ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും
