പാസ്പോര്‍ട്ട് വെരിഫിക്കേഷന് കൈക്കൂലി..പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ…

എറണാകുളം :  വരാപ്പുഴയിൽ പാസ്പോർട്ട് വെരിഫിക്കേഷന് 500 രൂപ കൈക്കൂലി വാങ്ങിയ പൊലീസ് ഉദ്യോഗസ്ഥൻ പിടിയിൽ.  വരാപ്പുഴ പൊലീസ് സ്റ്റേഷനിലെ സി പി ഒ എൽദോ പോൾ ആണ് വിജിലൻസിന്‍റെ പിടിയിലായത്.  ഉച്ചയോടെ ചെട്ടിഭാഗം ഭാഗത്ത് വച്ച് വരാപ്പുഴ സ്വദേശിയിൽ നിന്ന് പണം കൈപ്പറ്റുന്നതിനിടെയാണ് എൽദോ പോൾ പിടിയിലായത്. നേരത്തെ വഴിവിട്ട ഇടപാടുകളെ തുർന്ന് അച്ചടക്ക നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് എൽദോ പോളെന്ന് വിജിലൻസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!