സംസ്ഥാനത്ത് കടം കുമിഞ്ഞുകൂടുന്നു; കിഫ്ബി വഴിയുള്ള കടമെടുപ്പ് വൻബാധ്യത; സർക്കാരിന് തിരിച്ചടിയായി സിഎജി റിപ്പോർട്ട്

തിരുവനന്തപുരം: കിഫ്ബി വായ്പ സർക്കാരിന്റെ ബാധ്യതയല്ലെന്ന വിശദീകരണം തള്ളി സിഎജി. കിഫ്ബി വായ്പ ബജറ്റിന് പുറത്തുള്ള കടമെടുക്കലാണെന്നും ഇത് സർക്കാരിന്റെ ബാധ്യത കൂട്ടുന്നുവെന്നും സിഎജി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 2021- 22 വർഷത്തെ സിഐജി റിപ്പോർട്ടിലാണ് കിഫ്ബിക്കെതിരെ പരാമർശമുള്ളത്.

കിഫ്ബിക്ക് സ്വന്തമായി വരുമാനം ഇല്ല. പെൻഷൻ കമ്പനിയുടെ 11206.49 കോടി കുടിശ്ശികയും സർക്കാരിന്റെ അധിക ബാധ്യതയാണ്. ബജറ്റിന് പുറത്ത് നിന്നുള്ള കടം വാങ്ങൽ വെളിപ്പെടുത്താതെ സർക്കാർ ഉത്തരവാദിത്വങ്ങളിൽ വെള്ളം ചേർത്തു. സംസ്ഥാനത്ത് കടം കുമിഞ്ഞു കൂടുകയാണ്. റവന്യൂ വരുമാനത്തിന്റെ 19.98 ശതമാനവും പലിശയടക്കാൻ ആണ് വിനിയോഗിക്കുന്നതെന്നും സിഎജി റിപ്പോർട്ടിൽ പറയുന്നു.

ഭൂമി പതിച്ച് നൽകലിലും ഗുരുതരമായ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. പതിച്ച് നൽകിയ ഭൂമി വാണിജ്യ ആവശ്യങ്ങൾക്ക് ഉൾപ്പെടെ ഉപയോഗിച്ചിട്ടുണ്ട്. പാട്ട ഭൂമിയുടെ അനധികൃത വിൽപ്പന തടയാൻ സർക്കാർ നടപടിയെടുത്തിട്ടില്ല. പാട്ടത്തുക നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന നിർദേശം നടപ്പാക്കിയിട്ടില്ല. തിരുവനന്തപുരത്തെ രണ്ട് ക്ലബ്ബുകൾക്ക് പാട്ടത്തുക ഒഴിവാക്കി നൽകിയത് 29 കോടിയുടെ നഷ്ടമുണ്ടാക്കിയതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!