അയോധ്യ ക്ഷേത്രത്തിലെ പ്രസാദമെന്ന പേരിൽ പലഹാര വില്പ്പന; ആമസോണിന് നോട്ടീസ്




ന്യൂഡൽഹി : ശ്രീരാമമന്ദിർ അയോധ്യ പ്രസാദ് എന്ന പേരിൽ മധുരപലഹാരങ്ങൾ വിൽക്കുകയും തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങൾ ഉന്നയിക്കുകയും ചെയ്തതിന് ആമസോണിനെതിരെ സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (സിസിപിഎ) നോട്ടീസ് അയച്ചു.

നോട്ടീസ് ലഭിച്ചതായി ആമസോൺ സ്ഥിരീകരിച്ചു. ചില വിൽപ്പനക്കാരിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ വിറ്റത് സംബന്ധിച്ച് സിസിപിഎയിൽ നിന്ന് നോട്ടീസ് ലഭിച്ചതായി ആമസോൺ വക്താവ് പറഞ്ഞു.

നിരവധി പേരാണ് മധുരപലഹാരം ആമസോണിൽ നിന്ന് വാങ്ങിയത്.

എന്നാൽ, ഔദ്യോഗികമായി ക്ഷേത്രം ട്രസ്റ്റി ഇത്തരത്തിൽ പ്രസാദം വിൽക്കുന്നില്ല. ക്ഷേത്രത്തിന്റെ പേരിൽ തെറ്റായ അവകാശവാദമുന്നയിച്ച് ഉൽപ്പനം വിൽക്കുകയാണെന്നാണ് പരാതി. തുടർന്നാണ് പരിശോധിച്ച് നോട്ടീസ് അയച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!