കോട്ടയം : മാങ്ങാനം 664-)0 നമ്പർ എൻഎസ്എസ് കരയോഗത്തിന്റെ നവതി ആഘോഷവും, കുടുംബ സംഗമം കരയോഗ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.
കരയോഗം പ്രസിഡന്റ് ശരത്ചന്ദ്രന്റെ അധ്യക്ഷതയിൽ സെക്രട്ടറി വരപ്രസാദ് സ്വാഗതവും പറഞ്ഞു, കോട്ടയം എൻഎസ്എസ് താലൂക്ക് യൂണിയൻ സെക്രട്ടറി എ എം രാധാകൃഷ്ണൻ നവതി ആഘോഷ ഉദ്ഘാടന കർമ്മം നിർവഹിച്ചു എൻഎസ്എസ് വിജയപുരം മേഖലാ കൺവീനർ എസ് ജയചന്ദ്രൻ മുൻ കരയോഗം പ്രസിഡന്റുമാർ, സെക്രട്ടറിമാർ മുൻ വനിതാ സമാജം പ്രസിഡൻ്റുമാർ സെക്രട്ടറിമാർ ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കിയ കുട്ടികൾ , ശാന്തിമന്ദിരം സുനിൽകുമാർ എന്നിവരെ ആദരിച്ചു,
വനിതാ സമാജം പ്രസിഡന്റ് വിലാസിനി നായരും സെക്രട്ടറി മഞ്ജു ആർ കൃഷ്ണ ആശംസകളും അറിയിച്ചു, മനോജ് കുമാർ ഇളവൂർ കൃതജ്ഞതയും പറഞ്ഞു, വിവിധ കലാപരിപാടികൾക്ക് ശേഷം കുടുംബ സംഗമം സമാപിച്ചു..