ശതാഭിഷേകത്തിൻ്റെ നിറവിൽ ഗാനഗന്ധർവൻ ഡോ. കെ.ജെ. യേശുദാസ്

കൊച്ചി : ശതാഭിഷേകത്തിൻ്റെ നിറവിൽ ഡോ.കെ.ജെ.യേശുദാസ്. ഗാനഗന്ധർവ്വന് 84 വയസ്സ്. ആശംസകളുമായി മലയാളനാട്.

അമേരിക്കയിലെ ടെക്സസിലുള്ള വീട്ടിലാണ് ഗാനഗന്ധർവന്റെ ജന്മദിന ആഘോഷം.
നാല് വർഷമായി യേശുദാസ് കേരളത്തിലേക്ക് വന്നിട്ടില്ല. ഇക്കുറി സൂര്യമേളയിൽ എത്തുമെന്ന സൂചന ഉണ്ടായിരുന്നെങ്കിലും വന്നിരുന്നില്ല.

ജന്മദിനത്തിലെ പതിവ് മൂകാംബികാ യാത്രയും കുറച്ചുനാളായി ഇല്ല. എറണാകുളത്ത് ഇന്ന് യേശുദാസ് അക്കാദമിയുടെയും ഗായകരുടെ കൂട്ടായ്മയായ സമത്തിന്റെ നേതൃത്വത്തിൽ ഗാനഗന്ധർവ്വന് ജന്മദിനാഘോഷമുണ്ട്. പരിപാടിയിൽ ഓൺലൈനായി യേശുദാസ് പങ്കെടുത്തേക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!