പാമ്പാടി : പാമ്പാടി ഗവ. താലൂക്ക് ആശുപത്രിക്ക് മുൻപിൽ ദേശീയ പാതയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം. ഒരാൾക്ക് സാരമായി പരിക്കേറ്റു.
ഇന്നലെ രാത്രി 11:30 ഓട് കൂടിയായിരുന്നു സംഭവം. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിവന്ന ആന്ധ്രപ്രദേശ് സ്വദേശികൾ സഞ്ചരിച്ച കാറും നെടുമ്പാശേരി എയർപോർട്ട് ഓട്ടം കഴിഞ്ഞ് തിരികെ വന്ന പത്തനംതിട്ട പുറമറ്റം സ്വദേശിയുടെ കാറുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ജെ വെങ്കിടേശ് (28 ) ന് തലക്ക് പരിക്കേറ്റു