തിരുവനന്തപുരം : വീടിന് മുന്നിൽ പാർക്ക് ചെയ്ത വാഹനങ്ങൾ കത്തിച്ച കേസിലെ പ്രതി അറസ്റ്റിൽ. വലിയ വേളി മണക്കാട്ടിൽ പുത്തൻ വീട്ടിൽ സജിത് (38) ആണ് തുമ്പ പൊലീസിന്റെ പിടിയിലായത്. ഇന്നലെ വെളുപ്പിനാണ് കുളത്തൂർ കോരാളം കുഴിയിൽ ഗീതുഭവനിൽ രാകേഷിന്റെ വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ കത്തി നശിച്ചത്.
പൊട്ടിത്തെറി ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങിയപ്പോഴാണ് വാഹനങ്ങൾ കത്തുന്നത് കണ്ടത്. വീട്ടുടമയായ രാകേഷിന്റെ ബന്ധുവാണ് പ്രതിയായ സജിത്. കുടുംബ വഴക്കാണ് വാഹനങ്ങൾക്ക് തീയിടാൻ കാരണമെന്നാണ് വിവരം.
രാത്രി രണ്ട് മണിയോടെ ഇവിടെയെത്തിയ പ്രതി പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. വീട്ടുകാരിൽ നിന്നും ലഭിച്ച വിവരവും സിസിടിവികളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇയാളെ നാളെ കോടതിയിൽ ഹാജരാക്കും.
വീടിന് മുന്നിൽ പാർക്ക് ചെയ്ത ഇന്നോവ ക്രിസ്റ്റ കാറും 2 സ്കൂട്ടറുകളും ബുള്ളറ്റും കത്തി നശിച്ചു.. പ്രതിയെ കണ്ട് കണ്ണ് തള്ളി വീട്ടുകാർ…
