തിരുവനന്തപുരം: ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി നടന്ന പരിശോധനയിൽ തിരുവനന്തപുരം ഉച്ചക്കടയിൽ ബംഗാൾ സ്വദേശിയിൽ നിന്ന് 4 കിലോഗ്രാം കഞ്ചാവ് പിടികൂടി.
പശ്ചിമ ബംഗാൾ സ്വദേശി സുജിത് ദാസ്(45) ആണ് കഞ്ചാവുമായി പിടിയിലായത്. നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് ഇൻസ്പെക്‌ടർ ജെ.എസ്.പ്രശാന്തിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്‌ടർ എൻ.മണിവർണൻ, സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ്.എസ്.എസ്, ലാൽ കൃഷ്‌ണ.യു.കെ, പ്രസന്നൻ.ബി, സൂരജ്.എസ്, മുഹമ്മദ് അനീസ്, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ ശാലിനി.പി, ശ്രീജ.എസ് എന്നിവരും ഉണ്ടായിരുന്നു.