എംഡിഎംഎ പാക്കറ്റ് വിഴുങ്ങി യുവാവ് മരിച്ച സംഭവം…മരണകാരണമറിയാൻ പൊലീസ്, നിർണായക പോസ്റ്റ്‍‍മോർട്ട് ഇന്ന്…

കോഴിക്കോട് : പൊലീസിൽ നിന്നും രക്ഷപ്പെടാൻ എംഡിഎംഎ അടങ്ങിയ കവർ വിഴുങ്ങിയതിനെത്തുടർന്ന് മരിച്ച കോഴിക്കോട് മൈക്കാവ് സ്വദേശി ഷാനിദിന്‍റെ പോസ്റ്റ്‌ മോർട്ടം ഇന്ന് നടക്കും. രാവിലെ പത്തരയോടെ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലാണ് പോസ്റ്റ്മോർട്ടം നടക്കുക.

എംഡിഎംഎ ശരീരത്തിൽ കലർന്നതാണോ മരണ കാരണമെന്ന് പോസ്റ്റ്‌ മോർട്ടത്തിൽ വ്യക്തമാകും. ഇതിനുശേഷം തുടർ നടപടി സ്വീകരിക്കാനാണ് പൊലീസിന്‍റെ തീരുമാനം.ഷാനിദുമായി അടുപ്പമുള്ളവരുടെ മൊഴി എടുക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെയാണ് അമ്പായത്തോട് വെച്ച് പൊലീസിനെ കണ്ടതിന് പിന്നാലെ കയ്യിലുണ്ടായിരുന്ന പൊതി ഷാനിദ് വിഴുങ്ങിയത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ  വെന്‍റിലേറ്ററിലായിരുന്ന ഷാനിദ് ഇന്നലെ രാവിലെയാണ് മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!