മോഡൽ കരിയർ സെന്ററിൽ പ്ലെസ് മെന്റ് ഡ്രൈവ്

തിരുവനന്തപുരം : കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്റർ നവംബർ 2 ന് രാവിലെ 10 മുതൽ സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു.

വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് എസ്എസ്എൽസി / പ്ലസ്ടു / ഡിഗ്രിയും അതിനു മുകളിൽ യോഗ്യതയുമുള്ള ഉദ്യോഗാർഥികൾക്കായി വിവിധ തസ്തികകളിലെ ഒഴിവുകളിലേക്കാണ് പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നത്

പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ നവംബർ 1 ഉച്ചയ്ക്ക് 1 മണിക്ക് മുൻപായി http://tinyurl.com/ycbhvzt3 ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!