റാന്നി : മസ്തിഷ്‌കാ ഘാതത്തെ തുടര്‍ന്ന് മലയാളി യുവാവ് മരിച്ചു. പത്തനംതിട്ട റാന്നി ചെല്ലക്കാട് സ്വദേശി പ്ലാങ്കാലയില്‍ വീട്ടില്‍ അലക്‌സ് മാത്യു ആണ് മരിച്ചത്. അല്‍ നാജം അല്‍ താക്കിബ് കോണ്‍ട്രാക്ടിങ് കമ്പനി ജീവനക്കാരനായിരുന്നു.
കഴിഞ്ഞ ഒരു മാസമായി ഉയര്‍ന്ന രക്ത സമ്മര്‍ദം മൂലം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച്ചയാണ് മരിച്ചത്. അവയവങ്ങള്‍ ദാനം ചെയ്യുവാന്‍ കുടുംബാംഗങ്ങള്‍ സമ്മതിച്ചതായി സാമൂഹിക പ്രവര്‍ത്തകര്‍ പറഞ്ഞു.
ഭാര്യ: ഷീബ അലക്‌സ്. മാതാവ്: റേച്ചല്‍ മാത്യു, മക്കള്‍: അബെന്‍, അലന്‍. സഹോദരിമാര്‍: മഞ്ജു, മായ.