കൽപ്പാത്തി രഥോത്സവം: പാലക്കാട് താലൂക്കിൽ ഇന്ന് അവധി

പാലക്കാട് : കല്‍പ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് പാലക്കാട് താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് (നവംബര്‍ 15 ന്) അവധി.

മുന്‍ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കില്ല.

കൽപ്പാത്തിയിൽ ഇന്ന് ദേവരഥ സംഗമമാണ്. വൈകീട്ട് 6ന് കൽപ്പാത്തിയിലെ 4 ക്ഷേത്രങ്ങളിലെ 6 രഥങ്ങൾ ശ്രീ വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിനു മുന്നിൽ സംഗമിക്കും.

രാവിലെ ശ്രീലക്ഷ്മി നാരായണ പെരുമാൾ ക്ഷേത്രത്തിൽ നിന്ന് കൃഷ്ണ രഥം ഗ്രാമവീഥിയിൽ പ്രയാണം തുടങ്ങും. ഏകദേശം ഒരേ സമയത്തു തന്നെ ചാത്തപുരം പ്രസന്ന ഗണപതി ക്ഷേത്രത്തിലെ രഥവും ഗ്രാമ വീഥിയിൽ എത്തും 4 മണിയോടെ എല്ലാ തേരുകളും ഗ്രാമ വീഥിയിൽ ഒരു മിച്ചെത്തും. തേരുമുട്ടിയിലെ ദേവരഥ സംഗമം കാണാൻ നിരവധി പേരാണ് കൽപ്പാത്തിയിലെ ത്തുന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!