എറണാകുളം : ന്യൂസ് ചാനല്‍ ചര്‍ച്ചയില്‍ വസ്തുതവ വിരുദ്ധമായ ആരോപണങ്ങള്‍ ഉന്നയിച്ച് അതിഥിയെ അപമാനിച്ചതില്‍ 24 ന്യൂസിന്റെ സീനിയര്‍ ന്യൂസ് എഡിറ്റര്‍ക്കെതിരെ നടപടിയുമായി കോടതി.സിപിഎമ്മിന്റെ യുവ നേതാവ് കെഎസ് അരുണ്‍കുമാര്‍ നല്‍കിയ പരാതിയില്‍ 24 ന്യൂസിന്റെ സീനിയര്‍ ന്യൂസ് എഡിറ്റര്‍ ഹാഷ്മി താജ് ഇബ്രാഹിമിനെതിതിരെ കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയാണ് നടപടി എടുത്തിരിക്കുന്നത്.
ഹാഷ്മി താജ് ഇബ്രാഹിം ഈ മാസം 30ന് നേരിട്ട് ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്. അഡ്വക്കേറ്റ് ജി. ജനാര്‍ദ്ദനക്കുറിപ്പ് അസോസിയേറ്റ്‌സിലെ അഡ്വക്കേറ്റ് പി കെ വര്‍ഗീസ് മുഖേനെ അരുണ്‍കുമാര്‍ നല്‍കിയ പരാതിയിലാണ് നടപടി.ഇന്ത്യയുടെ നീതിന്യായ ചരിത്രത്തില്‍ ചാനല്‍ അവതാരകന്‍ ഒരു അതിഥിയെ വസ്തുതാ വിരുദ്ധമായ ആരോപണങ്ങള്‍ ഉന്നയിച്ച് അപമാനിച്ചതിന് കോടതി തന്നെ കേസ് എടുത്ത് വിചാരണ നടപടികള്‍ ആരംഭിക്കുന്നത് ഇതാദ്യമാണ്.
ഹാഷ്മി ധാര്‍ഷ്ട്യത്തിലും അഹങ്കാരത്തിലും വിശ്വസിക്കട്ടെയെന്നും. ഞാന്‍ ഈ രാജ്യത്തിന്റെ നിയമ വ്യവസ്ഥയില്‍ വിശ്വസിക്കുന്നുവെന്നും കേസിനെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ അരുണ്‍കുമാര്‍ പറഞ്ഞു.. എന്തുവിലകൊടുത്തും ശക്തമായ നിയമപോരാട്ടം തുടരും. ഇത്തരത്തിലുള്ളവരുടെ അധമ മാധ്യമ പ്രവര്‍ത്തനത്തെ തുറന്നുകാണിക്കുന്ന ശക്തമായ തെളിവുകള്‍ കോടതി മുമ്പാകെ ഹാജരാക്കുമെന്നും അദേഹം പറഞ്ഞു.