‘മനസ് അത്രമേല്‍ വേദനിച്ചത് കൊണ്ട് പോകുന്നു’ ; ഭാര്യയുടെ മാനസിക പീഡനത്തിൽ മനം നൊന്ത് പൊലീസുകാരന്‍ ജീവനൊടുക്കി…

ബെംഗളൂരു : ഭാര്യയുടെയും കുടുംബത്തിന്റെയും മാനസിക പീഡനത്തില്‍ മനംനൊന്ത് പൊലീസ് കോണ്‍സ്റ്റബിള്‍ ജീവനൊടുക്കി. ബെഗംളൂരു ഹുളിമാവ് ട്രാഫിക് പൊലീസ് സ്റ്റേഷന്‍ ഹെഡ് കോണ്‍സ്റ്റബിള്‍ എച്ച് സി തിരുപ്പണ്ണ (34) ആണ് ആത്മഹത്യ ചെയ്തത്. യൂണിഫോം ധരിച്ച നിലയിലായിരുന്നു. തിരുപ്പണ്ണയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ നിന്നും കണ്ടെത്തിയത്. സമീപത്ത് നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെത്തി.

‘ഞാന്‍ ആത്മഹത്യ ചെയ്യുകയാണ്. ഈ മനസ് അത്രമേല്‍ വേദനിച്ചത് കൊണ്ടാണ് ഈ വഴി തിരഞ്ഞെടുക്കുന്നത്. ഭാര്യയില്‍ നിന്നും ഭാര്യയുടെ പിതാവില്‍ നിന്നുമുള്ള മാനസിക പീഡനമാണ് ഈ തീരുമാനത്തിന് കാരണമെന്ന് തിരുപ്പണ്ണ കുറിച്ചിട്ടുണ്ട്. ഡിസംബര്‍ 12ന് രാത്രി 7.26ന് ഭാര്യയുടെ പിതാവ് യമുനപ്പ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. അദ്ദേഹം എന്നെ ഭീഷണിപ്പെടുത്തിയെന്നും ഞാനില്ലാതായാല്‍ അദ്ദേഹത്തിന്റെ മകള്‍ക്ക് സമാധാനത്തോടെ ജീവിക്കാനാകുമെന്നും ആത്മഹത്യ കുറിപ്പിൽ പറയുന്നുണ്ട്.

സംഭവത്തില്‍ ആരോപണവിധേയയര്‍ക്ക് എതിരെ പൊലീസ് കേസ് എടുത്തു. ഭാര്യയുടെ പീഡനം മൂലം ആത്മഹത്യ ചെയ്ത യുപി സ്വദേശി അതുല്‍ സുഭാഷിന്റെ ആത്മഹത്യ ചര്‍ച്ചയാകുന്നകതിനിടെയാണ്‌ സംഭവം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!