കൂരോപ്പട : വയോജനങ്ങളുമായി ഏകദിന വിനോദയാത്ര സംഘടിപ്പിച്ച് കൂരോപ്പട പഞ്ചായത്ത് മാതൃകയായി. പഞ്ചായത്തിലെ 17 വാർഡുകളിൽ നിന്ന് 5 വയോജനങ്ങളെ വീതം കണ്ടെത്തിയാണ് വയോജന വിനോദ യാത്ര സംഘടിപ്പിച്ചത്.
കടുത്തുരുത്തി പഞ്ചായത്തിലെ മാംഗോ മെഡോസിലേക്കാണ് യാത്ര പോയത്. സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ 85 വയോജനങ്ങൾ ഏറെ സന്തോഷത്തോ ടെയാണ് യാത്രയിൽ പങ്കാളികളായത്. സാമ്പത്തികമായ പിന്നോക്കാവസ്ഥ യിലുള്ള കുടുംബങ്ങളിലെ വ്യക്തികളെയാണ് യാത്രയിൽ ചേർത്തത്.
മാംഗോ മെഡോസിൽ രാവിലെ മുതൽ വൈകുന്നേരം 5 വരെയുള്ള സമയം 60 വയസിന് മുകളിലുള്ളവർ ഏറെ സന്തോഷത്തോടെ ചെലവഴിച്ചു.
പ്രായാധിക്യം വകവെയ്ക്കാതെ പാട്ടും നൃത്തവും ആയി യാത്രയെ അവിസ്മരണീയമാക്കി. വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ മക്കളും കൊച്ചുമക്കളുമായി ഒതുങ്ങിക്കൂടിയിരു ന്നവർ വിനോദ യാത്രയിൽ ആവേശത്തോടെയാണ് പങ്കെടുത്തത്. പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ വയോജനങ്ങൾക്ക് വേണ്ടി ഫണ്ട് വകയിരുത്തിയിരുന്നു.
പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി മാത്യൂ, വൈസ് പ്രസിഡന്റ് ഗോപി ഉല്ലാസ്, സ്ഥിരം സമിതിയധ്യക്ഷമാ രായ രാജമ്മ ആഡ്രൂസ്, ആശാ ബിനു, പഞ്ചായത്ത് അംഗങ്ങളായ അനിൽ കൂരോപ്പട, ഷീലാ ചെറിയാൻ, സന്ധ്യാ സുരേഷ്, മഞ്ജു കൃഷ്ണകുമാർ, ദീപ്തി ദിലീപ്, ബാബു വട്ടുകുന്നേൽ, റ്റി.ജി മോഹനൻ, സോജി ജോസഫ്, സന്ധ്യാ ജി നായർ, രാജി നിതീഷ് മോൻ, ഐ.സി.ഡി.എസ് സൂപ്പർവൈസർ ഷെഹന എസ്., കുടുംബശ്രീ ചെയർപേഴ്സൺ അന്നമ്മ ഉലഹന്നാൻ, അമ്പിളി പ്രമോദ്, ജയന്തി. പി തുടങ്ങിയവർ നേതൃത്വം നൽകി.