തിരുവനന്തപുരം : ക്ഷേത്രത്തിൽ നിന്നും മാല മോഷണം, പൂജാരി അറസ്റ്റിൽ. മണക്കാട് മുത്തുമാരിയമ്മൻ ക്ഷേത്രത്തിലെ പൂജാരി അരുൺ ആണ് അറസ്റ്റിലായത്. ക്ഷേത്രത്തിലെ 3 പവന്റെ മാല മോഷ്ടിക്കുകയായിരുന്നു. പൂജാരിയെ നേരത്തെ മറ്റൊരു കേസിൽ കസ്റ്റഡിയിലെടുത്തിരുന്നു. 3 പവൻ മാല, കമ്മൽ ഒരു ജോഡി ചന്ദ്രക്കല എന്നിവയാണ് മോഷ്ടിച്ചത്.
ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തിയിരുന്ന മാലയാണ് മോഷ്ടിച്ചത്. പ്രതി നേരത്തെയും സമാന കുറ്റകൃത്യങ്ങൾ ചെയ്‌തിരുന്നു. പൂന്തുറയിലെ ക്ഷേത്രത്തിൽ നിന്നും പ്രതി നേരത്തെ സ്വർണ്ണം കവർന്നിരുന്നതായും പൊലീസ് പറഞ്ഞു.
വിഗ്രഹത്തിൽ ചാർത്തിയിരുന്ന മാല മോഷ്ടിച്ചു… മുത്തുമാരിയമ്മൻ ക്ഷേത്രപൂജാരി അറസ്റ്റിൽ…
