വത്തിക്കാൻ സിറ്റി : ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നില ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ. അപകടനില തരണം ചെയ്തിട്ടില്ലെന്നും ഇന്നലത്തേതിനേക്കാൾ നില വഷളായതായും വത്തിക്കാൻ അറിയിച്ചു. ഇന്ന് രാവിലെയോടെ ഫ്രാൻസിസ് മാര്‍പാപ്പയ്ക്ക് ആസ്മയുടെ ഭാഗമായി ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉയര്‍ന്ന അളവിൽ ഓക്സിജൻ നൽകേണ്ടി വന്നുവെന്നും മെഡിക്കൽ ബുള്ളറ്റിൻ പറയുന്നു.
ശ്വാസംമുട്ടൽ; ഫ്രാൻസിസ് മാർപാപ്പയുടെ നില ഗുരുതരം…
