കൊല്‍ക്കത്തയില്‍ പി ജി ഡോക്ടര്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ അപലപിച്ച് ഗായിക കെ എസ് ചിത്ര. ഡോക്ടറുടെ കൊലപാതകത്തേക്കുറിച്ചും തെളിവ് നശിപ്പിക്കാനുള്ള ശ്രമങ്ങളെക്കുറിച്ചുമുള്ള വാര്‍ത്തകള്‍ കണ്ട് നടുങ്ങിപ്പോയി. നിര്‍ഭയ സംഭവത്തെക്കാള്‍ ഭീകരമായ കുറ്റകൃത്യമാണിതെന്നും ഓരോ ഇന്ത്യക്കാരനും ലജ്ജിച്ച് മുഖം താഴ്ത്തണമെന്നും ചിത്ര ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
വനിതാ ഡോക്ടറെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവവും തെളിവ് നശിപ്പിക്കാനുള്ള ശ്രമങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ കണ്ട് നടുങ്ങിപ്പോയി. ഓരോ ഇന്ത്യക്കാരനും ലജ്ജിച്ച് മുഖം താഴ്ത്തണം. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡല്‍ഹിയില്‍ നടന്ന നിര്‍ഭയ സംഭവത്തേക്കാള്‍ ഭീകരമാണ് ഈ കുറ്റകൃത്യം. കേസ് അന്വേഷണം പ്രധാനമന്ത്രി നേരിട്ട് നിരീക്ഷിക്കണമെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും വിനീതമായി അഭ്യര്‍ഥിക്കുകയാണ്. ആത്മാവിനായി തലകുനിച്ച് പ്രാര്‍ത്ഥിക്കുന്നു കെ എസ് ചിത്ര കുറിച്ചു.