ന്യൂഡൽഹി : രാജ്യത്തെ നടുക്കിയ കൊൽക്കത്ത ലൈംഗികാതിക്രമ കൊലപാതകത്തിൽ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ പ്രതികരണവുമായി ദൽഹിയിൽ കൊല്ലപ്പെട്ട ‘നിർഭയ’യുടെ അമ്മ ആശാ ദേവി രംഗത്ത്. സാഹചര്യം ഇത്രയും വഷളാക്കിയതിൽ മമതയ്ക്ക് പങ്കുണ്ടെന്നും അവർ രാജിവെക്കണ മെന്നും ആശാ ദേവി പറഞ്ഞു.
2012ലാണ് ദൽഹീയിൽ രാജ്യത്തെ നടുക്കിയ നിർഭയ കൊലപാതകം അരങ്ങേറിയത്. അതിന് സമാനമായിരുന്നു കൊൽക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകവും.
സംഭവത്തിൽ ഡ്യൂട്ടി ബഹിഷ്കരിച്ച് രാജ്യത്തെ ഡോക്ടർമാർ എല്ലവരും സമരത്തിലാണ്. അതിനിടെ പ്രതിഷേധിക്കുന്ന ഡോക്ടർമാരോട് തിരികെ ജോലിക്ക് കയറാൻ കേന്ദ്ര സർക്കാർ അഭ്യർത്ഥിച്ചു. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നിർദ്ദേശങ്ങൾ രൂപീകരിക്കുന്നതിനായി പുതിയ കമ്മിറ്റിയെ നിയോഗിക്കുമെന്ന് ഉറപ്പ് നൽകിയ ശേഷമായിരുന്നു കേന്ദ്ര സർക്കാരിന്റെ അഭ്യർത്ഥന.