ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും ആംആദ്മി പാര്‍ട്ടിയെയും പ്രതിചേര്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അധിക കുറ്റപത്രം സമര്‍പ്പിച്ചു.
പ്രത്യേക സിബിഐ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള കേസില്‍ ആദ്യമായാണ് ഒരു രാഷ്ട്രീയപാര്‍ട്ടി പ്രതിചേര്‍ക്കപ്പെടുന്നത്.
കേസില്‍ മാര്‍ച്ച് 21 ഇ ഡി കസ്റ്റഡിയിലെടുത്ത കെജ്‌രിവാള്‍ ഇപ്പോള്‍ ഇടക്കാലജാമ്യത്തില്‍ പുറത്തിറങ്ങിയിരിക്കുകയാണ്. സമാനകേസില്‍ ഇ ഡി സമര്‍പ്പിക്കുന്ന എട്ടാമത്തെ കുറ്റപത്രമാണിത്. 18 പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുമുണ്ട്.
.