ഡെറാഡൂൺ : ഉത്തരാഖണ്ഡില്‍ ഏക സിവില്‍ കോഡ് ബില്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. ഇന്നലെ ചേര്‍ന്ന മന്ത്രിസഭയോഗമാണ് വിദഗ്ധ സമിതി നല്‍കിയ റിപ്പോര്‍ട്ടിന് അംഗീകാരം നല്‍കിയത്.
ബില്‍ നിയമസഭയില്‍ പാസായാല്‍ ഏക സിവില്‍ കോഡ് നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാകും ഉത്തരാഖണ്ഡ്.
ഏക സിവില്‍ കോഡ് നടപ്പാക്കാനായി രണ്ട് ദിവസത്തെ പ്രത്യേക നിയമസഭ സമ്മേളനമാണ് സര്‍ക്കാര്‍ വിളിച്ചിരിക്കുന്നത്.
ഏക സിവിൽ കോഡ് തിടുക്കത്തിൽ നടപ്പാക്കരുതെന്ന അഭിപ്രായമാണ് മുഖ്യ പ്രതിപക്ഷമായ കോൺഗ്രസ് പ്രകടിപ്പിച്ചിരിക്കുന്നത്. ഇതിനിടെയാണ് സംസ്ഥാനത്തെ ബിജെപി സര്‍ക്കാര്‍ നിയമം നടപ്പാക്കാന്‍ ഒരുങ്ങുന്നത്.