പാലാ : ഈരാറ്റുപേട്ട ആഞ്ഞിലിപ്പ, നെച്ചിപ്പുഴൂർ എന്നിവിടങ്ങളിൽ ഉണ്ടായ വാഹനാപകടങ്ങളിൽ നാല് പേർക്ക് പരിക്കേറ്റു. ഇവരെ ചേർപ്പുങ്കൽ മാർസ്ലീവ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
ഈരാറ്റുപേട്ട ആഞ്ഞിലിപ്പ ഭാഗത്തുവച്ച് ഇന്ന് വൈകുന്നേരം ആറരയോടെ വിനോദ സഞ്ചാരികൾ സഞ്ചരിച്ച കാറും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.
പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരായ ചേന്നാട് സ്വദേശികളായ അൻസിൽ (20) നസീം (20) എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
പാലാ – രാമപുരം റൂട്ടിൽ നെച്ചിപ്പുഴൂർ ഭാഗത്ത് വച്ചാണ് മറ്റൊരപകടം ഉണ്ടായത്. ഓട്ടത്തിനിടെ കാറിൻ്റെ ടയർ പൊട്ടിത്തെറിച്ചു മറ്റൊരു കാറിൽ ചെന്നിടിക്കുകയായിരുന്നു. രാമപുരം സ്വദേശികളായ ജിൻസി സ്റ്റാൻലി (57) , അൻസ (16) എന്നിവർക്കാണ് പരിക്കേറ്റത്. വൈകിട്ട് 7 മണിയോടെയാണ് അപകടം സംഭവിച്ചത്.