ചെന്നൈ: ശ്രീരംഗനാഥ സ്വാമി ക്ഷ്രേത്രദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി തിരുച്ചിറപ്പള്ളിയില്‍. രാവിലെ ക്ഷേതത്ത്രിലെത്തയ അദ്ദേഹത്തെ ശീരംഗനാഥ സ്വാമി ക്ഷേത്രം ആചാര്യന്മാര്‍ സ്വീകരിച്ചു. റോഡില്‍ സംസ്‌കൃതത്തില്‍ മുദ്രാവാക്യങ്ങള്‍ എഴുതിക്കൊണ്ടാണ് ക്ഷേത്രത്തിലെ ആചാര്യന്മാര്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചത്.
ക്ഷേത്രത്തിലെത്തിയ അദ്ദേഹം ആണ്ടാള്‍ എന്ന ആനയില്‍ നിന്നും അനുഗ്രഹം വാങ്ങി. ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം പ്രമുഖ പണ്ഡിതരുടെ കമ്പരാമായണ പാരായണവും ശ്രവിച്ചതിന് ശേഷമാണ്് അദ്ദേഹം ക്ഷേത്രത്തില്‍ നിന്നും തിരിച്ചത്.
പ്രധാനമന്ത്രി ശ്രീരംഗം സന്ദര്‍ശിച്ചതില്‍ ഭക്തരെല്ലാം അതിയായ ആവേശത്തിലാണെന്ന് ക്ഷേത്രത്തിലെ പ്രധാനപൂജാരി സുന്ദര്‍ ഭട്ടര്‍ വ്യക്തമാക്കി. അദ്ദേഹത്തിന്റെ സന്ദര്‍ശനത്തില്‍ പ്രഭു രംഗനാഥനും അതീവസന്തോഷത്തിലാണ്. നമ്മുടെ പ്രധാനമന്ത്രി എല്ലാവരുടെയും നന്മക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു. ഇത് ശ്രീരംഗത്തിന് അനുഗ്രഹീതമായ അവസരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആദ്യമായാണ് ഒരു പ്രധാനമന്ത്രി ശ്രീ രംഗനാഥ ക്ഷേത്രം സന്ദര്‍ശിക്കുന്നത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ ഞങ്ങള്‍ക്കെല്ലാം അഭിമാനമുണ്ട്. സന്തോഷം പ്രകടിപ്പിക്കാന്‍ വാക്കുകളില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുച്ചിറപ്പള്ളിയിലെത്തിയ പ്രധാനമന്ത്രി റോഡ് ഷോയും നടത്തി. അദ്ദേഹത്തെ കാണാനായി അദ്ദേഹത്തിന്റെ യാത്രയിലുടനീളം വലിയ ജനക്കൂട്ടമാണ് റോഡുകളുടെ ഇരുവശങ്ങളിലും തടിച്ചുകൂടിയത്. കാറിന്റെ ഡോര്‍ തുറന്നുകൊണ്ട് ജനക്കൂട്ടത്തെ കൈവീശി അഭിവാദ്യം ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ ഇതിനകം സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
പ്രധാനമന്ത്രി തിരുച്ചിറപ്പള്ളിയിലെത്തി; ശ്രീരംഗനാഥ ക്ഷേത്രദര്‍ശനം നടത്തി
