പത്തനംതിട്ട : ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചെന്ന വ്യാജ പ്രചരണത്തിനെതിരെ കേസെടുത്ത് കേരള പൊലീസ്.
കേരള പൊലീസ് ഫേസ്ബുക്കിലൂടെയാണ് വിവരം പങ്കുവച്ചത്. സോഷ്യല്‍ മീഡിയയിലാണ് സ്ത്രീകളുടെ ചിത്രം ഉപയോഗിച്ചുകൊണ്ട് ശബരിമലയുമായി ബന്ധപ്പെട്ടുള്ള വ്യാജ പ്രചരണം ശക്തമായത്.
ഇത്തരം വ്യാജ പ്രചരണങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി. ഇരുമുടിക്കെട്ടേന്തിയ 2 യുവതികള്‍ പതിനെട്ടാം പടിക്ക് സമീപം നില്‍ക്കുന്നതായുള്ള സെല്‍ഫി വീഡിയോ കൃത്രിമമായി നിര്‍മ്മിച്ചതാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
എഫ് ഐ ആര്‍ നമ്പര്‍ 2/2024 ആണെന്ന വിവരവും കേരള പൊലീസ് ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഇത്തരം വ്യജ പ്രചരണം നടത്തുന്നവരെ കണ്ടെത്താനായി സമൂഹമാധ്യമങ്ങളില്‍ 24 മണിക്കൂറും കര്‍ശന നിരീക്ഷണമുണ്ടായിരിക്കുമെന്ന മുന്നറിയിപ്പും കേരള പൊലീസ് നല്‍കിയിട്ടുണ്ട്.
ശബരിമലയില്‍ വീണ്ടും യുവതികള്‍ പ്രവേശിച്ചതായി ഇന്‍സ്റ്റഗ്രാം വഴി വ്യാജ പ്രചാരണത്തില്‍ പത്തനംതിട്ട സൈബര്‍ പൊലീസാണ് കേസ് എടുത്തത്. അക്കൗണ്ട് ഉടമയെ കണ്ടെത്താന്‍ ശ്രമം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചെന്നത് വ്യാജ പ്രചരണം; കേസെടുത്ത് കേരള പൊലീസ്, 24 മണിക്കൂറും നിരീക്ഷണം
