പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കമാകും

ന്യൂഡൽഹി : പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കമാകും.

അമേരിക്കൻ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവയിലടക്കം കേന്ദ്രസർക്കാരിന്‍റെ നിലപാടില്‍ പ്രതിഷേധം ഉന്നയിക്കാൻ പ്രതിപക്ഷ പാർട്ടികള്‍ തീരുമാനിച്ചിട്ടുണ്ട്.

ത്രിഭാഷാനയത്തിലൂടെ ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തിനെതിരേ തമിഴ്നാട്ടില്‍നിന്നുള്ള ഡിഎംകെ അടക്കമുള്ള പാർട്ടികളുടെ പ്രതിഷേധം സഭയില്‍ ഉണ്ടായേക്കും.

ഇതിനുപുറമെ വോട്ടർ തിരിച്ചറിയല്‍ കാർഡിലെ പിഴവുകള്‍, മണ്ഡല പുനർനിർണയം, അമേരിക്കയില്‍നിന്ന് ഇന്ത്യക്കാരായ കുടിയേറ്റക്കാരെ ചങ്ങലയില്‍ ബന്ധിച്ച്‌ തിരിച്ചയച്ചതടക്കമുള്ള വിഷയങ്ങളും ചർച്ചയാകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!