കോട്ടയം : ചാനൽ ചർച്ചയിൽ വിദ്വേഷ പരാമർശം നടത്തിയെന്ന് ആരോപിച്ചു മുസ്ലിം യൂത്ത്‌ലീഗ് നൽകിയ പരാതിയിൽ ഈരാറ്റുപേട്ട പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ കോടതി റിമാൻഡ് ചെയ്ത മുൻ എംഎൽഎ പി.സി ജോർജിനെ കോട്ടയം മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു
നേരത്തെ പാലാ ജനറൽ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലും ഇസിജി വ്യാതിയാനം കണ്ടെത്തി. ഇതോടെ ആണ് ഡോക്ടർമാർ അഡ്മിറ്റ് നിർദ്ദേശിച്ചത്.
കൂടുതൽ പരിചരണം ആവശ്യമാണെന്ന് കണ്ട് മെഡിക്കൽ കോളേജ് ആശുപത്രി കാർഡിയോളജി വിഭാഗത്തിലെ ICU വിലേക്ക് മാറ്റിയത്.
ഇസിജിയിൽ വ്യതിയാനം; പി.സി ജോർജിനെ കോട്ടയം മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു
