സ്കൂളിൽ പോകാതെ വീട്ടിലിരുന്ന് പരീക്ഷക്ക് തയ്യാറാകാൻ വിദ്യാർത്ഥികളോട് യൂട്യൂബ് ചാനലിലൂടെ ആഹ്വാനം. യൂട്യൂബ് ചാനലിനും യൂടൂബർക്കുമെതിരെ അധ്യാപക സംഘടന നടപടി ആവശ്യപ്പെട്ടു.
എഡ്യൂപ്പോർട്ട് യൂട്യൂബ് ചാനലിനെതിരെ യാണ് ഫെഡറേഷന് ഓഫ് ഹയർ സെക്കണ്ടറി ടീച്ചേഴ്സ് അസോസിയേഷൻ രംഗത്തെത്തിയിരി ക്കുന്നത്. ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾ സ്കൂളിൽ പോവേണ്ടതില്ലെന്നും സി.ഇ.ഒമാർക്ക് അധ്യാപകർ വജ്രായുധമായി ഉപയോഗിക്കുകയാണെന്നും വിദ്യാർത്ഥികൾ അധ്യാപകരുടെ നിർദ്ദേശങ്ങൾ ഗൗരവത്തിലെടുക്കേണ്ട തില്ലെന്നും ഹാജർ കുറഞ്ഞാലും പരീക്ഷയെഴുതുന്നതിൽ ബുദ്ധിമുട്ടുണ്ടാ കില്ലെന്നുമാണ് എഡ്യൂപോർട്ട് യൂട്യൂബ് ചാനൽ പുറത്ത് വിട്ട വീഡിയോയിൽ പറയുന്നത്.
ഇത് നിലവിലെ പൊതുവിദ്യാഭ്യാസ രീതികളെയും അധ്യാപകരേയും അവഹേളിക്കുകയും പരിഹസിക്കുകയും ചെയ്യുന്നതാനെന്നാണ് അധ്യാപകർ പറയുന്നത്.യൂട്യൂബ് ചാനലിനെതിരെ നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്നും അധ്യാപക സംഘടനാ നേതാക്കൾ ആവശ്യപ്പെട്ടു.