കട്ടിലിനടിയിൽ തുണിയിൽ പൊതിഞ്ഞ് ഒളിപ്പിച്ചത് 15 പവൻ സ്വർണം… എന്നാൽ പുറത്ത് പോയിട്ട് വന്നപ്പോൾ കണ്ടത്…

തിരുവനന്തപുരം :   മാറനല്ലൂരിൽ വീട് കുത്തിത്തുറന്ന് 15 പവൻ സ്വർണം കവർന്നു. ഇടത്തറ പെരുമുള്ളൂർ സതീഷിൻ്റെ വീട്ടിലാണ് മോഷണം നടന്നത്. വീട് പൂട്ടി പുറത്തുപോയ അനീഷും കുടുംബവും തിരിച്ചെത്തി വീട്ടിലേക്ക് പ്രവേശിക്കാൻ മുൻവശത്തെ വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ പിന്നിലെ വാതിൽ തുറക്കാനെത്തിയപ്പോഴാണ് വാതിൽ തുറന്ന നിലയിൽ കണ്ടത്.

മുറിയിലെ അലമാരകളും തുറന്നിട്ട നിലയിലായിരുന്നു. സ്വർണാഭരണങ്ങൾ കട്ടിലിനടിയിൽ തുണിയിൽ പൊതിഞ്ഞായിരുന്നു സൂക്ഷിച്ചിരുന്നതെങ്കിലും മോഷ്ടാവ് അതും കവർന്നാണ് സ്ഥലം വിട്ടത്. പൊലീസും ഡോഗ്‌സ്ക്വാഡും വിരലടായള വിദഗ്ദ്ധരും പരിശോധന നടത്തി. പ്രദേശത്തെ സിസിടിവി ക്യാമറകളും പൊലീസ് പരിശോധിച്ചു.

വീട് പൂട്ടി പോകുന്നത് കാണ്ട ആരെങ്കിലുമാകാം മോഷണം നടത്തിയതെന്നും വീട്ടുകാർ ഉടനെ തിരിച്ചെത്തിയാൽ വാതിൽ തുറക്കാതിരിക്കാനാവാം മോഷ്ടാവ് അകത്തുനിന്ന് മുൻവശത്തെ വാതിൽ പൂട്ടിയതെന്നുമാണ് പൊലീസിൻ്റെ സംശയം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!