ഇരിങ്ങാലക്കുടയിൽ വീടിന് തീപിടിച്ചു…

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ തെക്കേ നടയിലെ വീട്ടില്‍ വന്‍ തീപിടിത്തം. പ്രഭ സൗണ്ട് ആന്റ് ഇലക്ട്രിക്കല്‍സ് ഉടമ അമ്പാടി ജയന്റെ വീട്ടിലാണ് തീപിടുത്തം ഉണ്ടായത്.

വെള്ളിയാഴ്ച്ച രാവിലെയാണ് തീപിടുത്തം ഉണ്ടായത്. ഈ സമയം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. ഇരിങ്ങാലക്കുട ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ കെ എസ് ഡിബിന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. വീടിന്റെ സീലിംഗിനും ചുമരുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

രാവിലെ വീട്ടിലെ പൂജാമുറിയില്‍ വിളക്ക് കത്തിച്ച് വച്ച ശേഷം ക്ഷേത്രദര്‍ശനത്തി നായി പോയതായിരുന്നു ജയന്‍. വീട്ടില്‍ നിന്നും പുക ഉയരുന്നത് കണ്ട് അയൽവാസികൾ ജയനെ ഫോണിൽ വിളിച്ച് ഇക്കാര്യം പറഞ്ഞു. ഇദ്ദേഹം വീട്ടിലേക്ക് ഉടൻ തന്നെ തിരിച്ചെത്തി. അപ്പോഴാണ് തീ പടർന്നതായി കാണുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!