ഗർഭിണിയായ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം… പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു

പത്തനംതിട്ട :  പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണത്തില്‍ പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്. കേസിൽ ഇതുവരെ ആരെയും പ്രതി ചേർത്തിട്ടില്ല. അസ്വാഭാവിക മരണത്തിനെടുത്ത എഫ്ഐആറിന് പുറമെയാണ് പുതിയ എഫ്ഐആർ.

പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്നലെയാണ് പെൺകുട്ടി മരിച്ചത്.

പനിയെ തുടർന്നുള്ള അണുബാധയെന്ന് പറഞ്ഞാണ് ആശുപത്രിയിൽ പെണ്‍കുട്ടി ചികിത്സ തേടിയത്. സംശയം തോന്നി പോസ്റ്റ്മോർട്ടം ചെയ്തപ്പോഴാണ് പെണ്‍കുട്ടി അഞ്ച് മാസം ഗർഭിണിയാണെന്ന് വ്യക്തമായത്. പെൺകുട്ടി ഗർഭം അലസാൻ മരുന്നു കഴിച്ചത് വീട്ടുകാരുടെ അറിവോടെ ആണോയെന്ന് പരിശോധിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!