കാഞ്ഞിരപ്പള്ളി : ജനറൽ ആശുപത്രിയിൽ മെഡിക്കൽ വാർഡ് കെട്ടിടത്തിന് മുകളിൽ കയറി യുവാവിൻ്റെ പരാക്രമം.
പൊൻകുന്നം പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയാണ് ആശുപത്രി കെട്ടിടത്തിന് മുകളിൽ കയറി പരാക്രമം കാട്ടിയത്.
അയൽവാസികളായ രണ്ട് സ്ത്രീകളെ മർദ്ദിച്ച കേസിൽ പൊൻകുന്നം പോലീസ് കസ്റ്റഡിയിലെടുത്തയാളാണ് ജനറൽ ആശുപത്രി കെട്ടിടത്തിന് മുകളിൽ കയറി പരാക്രമം നടത്തിയത്.
കത്തലാങ്കൽപ്പടി സ്വദേശിയാണ് മെഡിക്കൽ വാർഡിന് മുകളിൽ കയറിയത്. ഇയാളെ താഴെയിറക്കാനുള്ള പരിശ്രമം അഗ്നിശമന സേനയുടെ നേതൃത്വത്തിൽ നടക്കുകയാണ്.
കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ മെഡിക്കൽ വാർഡ് കെട്ടിടത്തിന് മുകളിൽ കയറി യുവാവിൻ്റെ പരാക്രമം
