കട്ടപ്പന : വാനര ശല്യത്തിൽ പൊറുതിമുട്ടി വണ്ടൻമേട്ടിലേ വ്യാപാരികൾ. പ്രദേശത്ത് ഇറങ്ങുന്ന വാനരക്കൂട്ടം വ്യാപാര സ്ഥാപനങ്ങളിലടക്കം വ്യാപകനാശനഷ്ടമാണ് വരുത്തുന്നത്.
കൂട്ടമായി എത്തുന്ന കുരങ്ങുകൾ വ്യാപക നാശമാണ് വ്യാപാരികൾക്ക് വരുത്തി വെക്കുന്നത്. കൃഷിനാശത്തിന് പുറമേ വീടുകൾക്കും കേടുപാട് വരുത്തുകയാണ്.
പകലും രാത്രിയും വണ്ടൻമേട് ടൗണിലേ പഴയ കെട്ടിടത്തിൽ തമ്പടിക്കുന്ന കുരങ്ങുകൾ സമീപത്തെ വീടുകളിലെത്തിയും ശല്യം സൃഷ്ടിക്കുന്നുണ്ട്.
കൂട്ടമായെത്തുന്ന സംഘം വ്യാപാര സ്ഥാപനങ്ങളുടെ ഓടിളക്കിയും കുടിവെള്ള ടാങ്കിലേക്കുള്ള പൈപ്പുകൾ പൊട്ടിച്ചും വലിയ നാശമുണ്ടാക്കുന്നതായാണ് നാട്ടുകാരുടെ പരാതി.
വീട്ടുമുറ്റത്തും പറമ്പിലും കൃഷി ചെയ്യുന്ന പച്ചക്കറികളും തേങ്ങയും കരിക്കുമെല്ലാം വനരൻമാർ നശിപ്പിക്കുകയാണ്.
വ്യാപാര സ്ഥാപനങ്ങളുടെ
അകത്തു കയറിയും വ്യാപകമായ നാശമാണ് ഉണ്ടാക്കുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥരിൽ നിന്നും അടിയന്തിരമായ നടപടികളാണ് നാട്ടുകാർ പ്രതീക്ഷിക്കുന്നത്.