വാളയാർ കേസിലെ മുൻ അന്വേഷണ ഉദ്യോഗസ്ഥന് ഐപിഎസ് നൽകാൻ നീക്കം, പ്രതിഷേധവുമായി പെൺകുട്ടികളുടെ അമ്മ

പാലക്കാട് : വാളയാർ കേസിലെ മുൻ അന്വേഷണ ഉദ്യോഗസ്ഥൻ എം.ജെ.സോജന് ഐപിഎസ് നൽകാനുള്ള സർക്കാർ നീക്കത്തിൽ പ്രതിഷേധവുമായി പെൺകുട്ടികളുടെ അമ്മ.

സോജന് ഐപിഎസ് ഗ്രേഡ് ലഭിക്കുന്നതിനുള്ള സമഗ്രതാ സർട്ടിഫിക്കറ്റ് തടഞ്ഞുവയ്ക്കാനാവില്ലെന്ന് ആഭ്യന്തര വകുപ്പിൻറെ വിശദീകരണം ലഭിച്ചതിന് പിന്നാലെയാണ് അമ്മ പ്രതികരണവുമായി രംഗത്തെത്തിയത്. കോടതി വിധി വരും മുമ്പേ സർക്കാർ തിരക്കിട്ട് നടത്തുന്ന നീക്കം കോടതിയെയും ഇരയാക്കപ്പെട്ടവരെയും വെല്ലുവിളിക്കുന്നതാണെന്നും പെൺകുട്ടികളുടെ അമ്മ പറഞ്ഞു.

പ്രതികളെ രക്ഷിച്ചതിന് സ൪ക്കാരിൻറെ സമ്മാനമാണ് നടപടിയെന്നാണ് വാളയാ൪ പെൺകുട്ടികളുടെ അമ്മ പറയുന്നത്. കേസ് അട്ടിമറിച്ച് മുഴുവൻ പ്രതികളെയും രക്ഷിച്ചെടുത്തയാളാണ് സോജൻ.ഇതിനുള്ള സമ്മാനമാണ് ഐപിഎസ് പദവി.

സോജൻ പ്രതിസ്ഥാനത്ത് നിൽക്കേ തിടുക്കപ്പെട്ട് എന്തിന് ഐപിഎസ് നൽകുന്നുവെന്നും വാളയാർ പെൺകുട്ടികളുടെ അമ്മ ചോദിക്കുന്നു. വേട്ടക്കാ൪ക്കൊപ്പമാണ് ഞങ്ങളെന്ന് സ൪ക്കാ൪ വീണ്ടും തെളിയിക്കുകയാണ്. ഇരകളെയും കോടതിയെയും സ൪ക്കാ൪ വെല്ലുവിളിക്കുകയാണെന്നും പെൺകുട്ടികളുടെ അമ്മ പ്രതികരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!