എറണാകുളം: സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്നു. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ ഡങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. സംസ്ഥാനത്തെ കേസുകളിൽ 54 ശതമാനവും എറണാകുളത്ത് നിന്നാണ്.
മാത്രം 86 കേസുകളാണ് ശനിയാഴ്ച മാത്രം റിപ്പോർട്ട് ചെയ്തത്. ഏറ്റവും കൂടുതൽ കേസുകൾ കളമശേരി നഗരസഭാ പരിധിയിലാണ്. 21 പേർക്ക് ആണ് രോഗം സ്ഥിരീകരിച്ചിരുന്നത്. തമ്മനത്ത് എട്ട് പേർക്ക് രോം സ്ഥിരീകരിച്ചിരുന്നു. എറണാകുളത്തെ 22 മേഖലകളിലാണ് രോഗവ്യാപനമുണ്ടായിരിക്കുന്നത്. ജില്ലയിൽ രണ്ട് എലിപ്പനി കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ജില്ലയിൽ കഴിഞ്ഞ ആഴ്ച്ച 22 ശതമാനം ഉണ്ടായിരുന്ന ഡെങ്കി ബാധിതരുടെ നിരക്ക് ഇരട്ടിയിലധികമായി വർദ്ധിച്ചിരിക്കുകയാണ്.