അത് പൂച്ച; രാഷ്ട്രപതി ഭവനിൽ കണ്ടത് പുലിയല്ലെന്ന് ഡൽഹി പോലീസ്

ന്യൂഡല്‍ഹി: സത്യപ്രതിജ്ഞാ ചടങ്ങിൻ്റെ തത്സമയ സംപ്രേക്ഷണത്തിനിടെ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.

ബിജെപി എംപി ദുർഗാദാസ് ഉയികെ സത്യപ്രതിജ്ഞാ നടപടികൾ പൂർത്തിയാക്കിയതിനുശേഷം രേഖകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യുന്നതിനിടെ പുറകിലായി ഒരു ജീവി പ്രത്യക്ഷപ്പെട്ടത് ഏറെ ചർച്ച ആയിരുന്നു.

വേദിയിലെ പടികൾക്ക് മുകളിലായി നടന്നുപോയത് പുലിയാണെന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഇതിൽ വിശദീകരണം നല്‍കിയിരിക്കുകയാണ് ഡല്‍ഹി പോലീസ്.

സത്യപ്രതിജ്ഞാ ചടങ്ങിനിടെ കണ്ടത് കാട്ടുമൃഗമല്ലെന്നും പൂച്ചയാണെന്നും ഡൽഹി പോലീസ് വ്യക്തമാക്കി.

സത്യപ്രതിജ്ഞാ ചടങ്ങിനിടെ ഉണ്ടായ സംഭവത്തെക്കുറിച്ച് പ്രചരിക്കുന്ന വീഡിയോയിലെ വസ്തുതകൾ ശരിയല്ല, ക്യാമറയിൽ പതിഞ്ഞ മൃഗം ഒരു പൂച്ചയാണ്. ദയവായി ഇത്തരം കിംവദന്തികൾ പ്രചരിപ്പിക്കരുത്’- ഡൽഹി പോലീസ് പറഞ്ഞു.

‘ഞായറാഴ്ചയാണ് നരേന്ദ്ര മോദി തുടർച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. അദ്ദേഹത്തോടൊപ്പം അദ്ദേഹത്തിൻ്റെ മന്ത്രിസഭയിലെ മന്ത്രിമാരും രാഷ്ട്രപതി ഭവനിൽ സത്യപ്രതിജ്ഞ ചെയ്തു. 30 ക്യാബിനറ്റ് മന്ത്രിമാരും സ്വതന്ത്ര ചുമതലയുള്ള അഞ്ച് സഹമന്ത്രിമാരും 36 സഹമന്ത്രിമാരും ആണ് പുതിയ മന്ത്രിസഭയിൽ ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!