അഴിമതിയിൽ നിന്നും സുരക്ഷിതരാകാൻ കോണ്‍ഗ്രസും സിപിഐഎമ്മും ഒന്നിച്ചുവെന്ന് നരേന്ദ്രമോദി

ന്യൂദൽഹി : അഴിമതിയിൽ നിന്നും സുരക്ഷിതരാകാൻ കോണ്‍ഗ്രസും സിപിഐഎമ്മും ഒന്നിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസും കമ്യുണിസ്റ്റുകളും അവസരവാദികളാണ്. ത്രിപുരയില്‍ ഇവര്‍ സഖ്യമാണ്. കേരളത്തില്‍ ഇവര്‍ ആജന്മ ശത്രുക്കളും.

കേരളത്തില്‍ കോണ്‍ഗ്രസ് പറയുന്നു സിപിഐഎം തീവ്രവാദികളാണെന്ന്. സിപിഐഎം പറയുന്നു കോണ്‍ഗ്രസ് അഴിമതിക്കാരെന്ന്. ഉത്തര്‍പ്രദേശില്‍ തോറ്റ് മാനം രക്ഷിക്കാന്‍ രാഹുല്‍ഗന്ധി കേരളത്തിലേക്ക് ഓടിയെന്ന് അദ്ദേഹം പരിഹസിച്ചു.

കേരളത്തിന്റെ മുഖ്യമന്ത്രി കോണ്‍ഗ്രസ് യുവരാജാവിനെ വിമര്‍ശിച്ചു. ഇതില്‍ പ്രകോപിതനായ യുവരാജാവ് കേരളത്തിന്റെ മുഖ്യമന്ത്രി അഴിമതിയില്‍ കുളിച്ചു നില്‍ക്കുന്നു എന്നും പറഞ്ഞു. മുഖ്യമന്ത്രിയെ ജയിലില്‍ ഇടണമെന്ന് രാഹുല്‍ പറഞ്ഞു.

എപ്പോഴും കേന്ദ്ര ഏജന്‍സികളെ ചീത്ത വിളിക്കുന്നയാള്‍ മുഖ്യമന്ത്രിക്ക് എതിരെ നടപടി ആവശ്യപ്പെടുന്നു. കോണ്‍ഗ്രസ് കേരളാ മുഖ്യമന്ത്രിയെ ജയിലില്‍ ഇടാന്‍ ആഗ്രഹിക്കുന്നു. പരസ്പരം പഴിചാരുന്ന കോണ്‍ഗ്രസിനും കമ്മ്യൂണിസ്റ്റിനും നല്‍കുന്ന വോട്ട് പാഴാകുമെന്നും നരേന്ദ്രമോദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!