മധ്യവയസ്കയെ കൊലപ്പെടുത്താൻ ശ്രമം: യുവാവ് അറസ്റ്റിൽ


കറുകച്ചാൽ: അയൽവാസിയായ മധ്യവയസ്കയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി തങ്കമണി പാണ്ടിപ്പാറ ഭാഗത്ത് കല്ലിടിക്കിൽ വീട്ടിൽ (നെടുംകുന്നം ചാത്തൻപാറ ഭാഗത്ത് വാടകയ്ക്ക് താമസം) അജോ ജോർജ് (39) എന്നയാളെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ കഴിഞ്ഞദിവസം, ആറുമണിയോടുകൂടി അയൽവാസിയായ മധ്യവയസ്കയുടെ വീട്ടുമുറ്റത്ത് അതിക്രമിച്ചു കയറി ഇവരെ ചീത്ത വിളിക്കുകയും, മർദ്ദിക്കുകയും, കയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് കുത്തുകയും,വെട്ടുകയുമായിരുന്നു.

മധ്യവയസ്കയുടെ മകൾ ഇയാളോട് ചോദിക്കാതെ ചക്ക പറിക്കുന്നതിന് തോട്ടി എടുത്തതിലുള്ള വിരോധം മൂലമാണ് ഇയാൾ മധ്യവയസ്കയെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. പരാതിയെ തുടർന്ന് കറുകച്ചാൽ   പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് ഇയാളെ പിടികൂടുകയുമായിരുന്നു.

കറുകച്ചാൽ സ്റ്റേഷൻ എസ്.എച്ച്.ഓ ജയകുമാർ, എസ്.ഐ മാരായ സുനിൽ.ജി, ജോൺസൺ ആന്റണി, എ.എസ്.ഐ വിഷ്ണു കെ.ബാലൻ, സി.പി.ഓ മാരായ സന്തോഷ്, അൻവർ, രഞ്ജിത്ത് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!