കൊച്ചി: കെട്ടിടനിർമാണത്തിനിടെ മണ്ണിടിഞ്ഞു വീണ് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവർക്കായി തിരച്ചിൽ പുരോഗമിക്കുകയാണ്.
ഇന്ന് വൈകിട്ട് നാലോടെ പിറവം പേപ്പടിയിലായായിരുന്നു അപകടം. കമ്പി നിരത്തിയതിന് മുകളിലായി നിന്നാണ് ജോലി ചെയ്തിരുന്നത്.
മണ്ണ് ഇടിഞ്ഞതോടെ തൊഴിലാളികൾ താഴ്ച്ചയിലേക്ക് വീഴുകയായിരുന്നു. സ്ഥലത്ത് പൊലീസും അഗ്നിരക്ഷാ സേനയും പരിശോധന നടത്തുകയാണ്