കോട്ടയം : ഹയർ സെക്കൻഡറി പരീക്ഷകൾ നാളെ (മാർച്ച് 1) ആരംഭിക്കും.
കോട്ടയം ജില്ലയിൽ 131 കേന്ദ്രങ്ങളിലായി 41,238 വിദ്യാർഥികളാണ് പരീക്ഷയെഴുതുക.
ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതുന്നത് ളാക്കാട്ടൂർ എം.ജി.എം.എച്ച്.എസിലാണ്, 780 പേർ.
കുറവ് തലയോലപ്പറമ്പ് നീർപാറ ഡെഫ് എച്ച്.എസ്. സ്‌കൂളിലാണ്, 39 പേർ.
എല്ലാദിവസവും രാവിലെ 9.30 നാണ് പരീക്ഷ ആരംഭിക്കുക. മാർച്ച് 26ന് പരീക്ഷ അവസാനിക്കും.
ഹയർ സെക്കൻഡറി പരീക്ഷകൾ നാളെ മുതൽ; കോട്ടയം ജില്ലയിൽ പരീക്ഷ എഴുതുന്നത് 41,238 പേർ
