ബംഗളൂരു : മഹാഭാരതം, രാമായണം, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവയെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തിയ അദ്ധ്യാപികയുടെ ജോലി തെറിച്ചു. കർണാടകയിലെ മംഗളൂരുവിലെ ഒരു സ്‌കൂളിലെ അദ്ധ്യാപികയെയാണ് പിരിച്ചുവിട്ടത്.
തീരദേശ നഗരത്തിലെ സെന്റ് ജെറോസ ഇംഗ്ലീഷ് എച്ച്ആർ പ്രൈമറി സ്‌കൂളിലെ ഒരു അധ്യാപിക മഹാഭാരതവും രാമായണവും സാങ്കൽപ്പികമാണെന്ന് വിദ്യാർത്ഥികളെ പഠിപ്പിക്കുകയും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായി ആക്ഷേപകരമായ പരാമർശങ്ങൾ നടത്തുകയും ചെയ്തു.
മാതാപിതാക്കളുടെ പരാതിയെ തുടർന്ന് വിഷയം ബിജെപി ഏറ്റെടുത്തിരുന്നു. അദ്ധ്യാപികയ്‌ക്കെതിരായ ആരോപണത്തിൽ കഴമ്പുണ്ടെന്ന് ബിജെപി എംഎൽഎ വേദ്യാസ് കാമത്ത് പറയുന്നു.
രാമന് പൂക്കളും പാലും അഭിഷേകം ചെയ്യുന്നത് പാഴ് വേലയാണെന്ന് അദ്ധ്യാപിക വിദ്യാർത്ഥികളോട് പറഞ്ഞുവെന്നും പൊട്ടുതൊടുന്നത് ഒഴിവാക്കാൻ പറഞ്ഞതായും ആരോപണമുണ്ട്.