സംസ്ഥാന ബജറ്റ് ഇന്ന്

തിരുവനന്തപുരം : 2024- 25 വർഷത്തേക്കുള്ള സംസ്ഥാന ബജറ്റ് ധനമന്ത്രി കെ.എൻ ബാലഗോപാല്‍ ഇന്ന് അവതരിപ്പിക്കും. രാവിലെ 9 ന് ബജറ്റ് പ്രസംഗം ആരംഭിക്കും. നാളെ മുതല്‍ 11 വരെ സഭ ചേരില്ല.

12 മുതല്‍ 15 വരെയാണ് ബജറ്റ് ചർച്ച. അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതി നിടെയാണ് ബജറ്റ്. രണ്ടാം പിണറായി സർക്കാർ ചുമതലയേറ്റ ശേഷമുള്ള മൂന്നാമത്തെ സമ്പൂർണ ബജറ്റാണിത്. സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കു ന്നതടക്കമുള്ള നടപടികള്‍ ഉണ്ടാകുമെന്നു തന്നെയാണ് സൂചന.

ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുകൊണ്ടുള്ള പ്രഖ്യാപനങ്ങളും അധിക വരുമാനത്തിന് വഴി തേടലും ബജറ്റില്‍ ഉണ്ടാകും. ക്ഷേമപെൻഷൻ കുടിശ്ശിക, വിലക്കയറ്റം, നികുതി വരുമാനത്തിലെ ഇടിവ്, കാർഷിക മേഖലയിലെ പ്രതിസന്ധി, ജീവനക്കാരു ടെയും പെൻഷൻകാരുടെയും ഡി.എ കുടിശ്ശിക തുടങ്ങിയ വിഷയങ്ങള്‍ സർക്കാരിന് വലിയ പ്രതിസന്ധിയാണ്.

കേന്ദ്രത്തെ കടന്നാക്രമിച്ച്‌ പരിമിതികള്‍ക്കുള്ളില്‍ നിന്നുള്ള പ്രഖ്യാപനം ബജറ്റിലുണ്ടാകും. ഇന്ധനസെസ് പിൻവലിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പ്രഖ്യാപനത്തിന് സാധ്യത കുറവാണ്.

കിഫ്ബി പോലുള്ള ധനസമാഹരണ മാർഗ്ഗങ്ങള്‍ നേരിടുന്ന പ്രതിസന്ധിക്ക് ബദലായി സ്വകാര്യ മേഖലയില്‍ നിന്നുള്ള നിക്ഷേപം സമാഹരിക്കുന്നതിന് ബജറ്റ് ഊന്നല്‍ നല്‍കുമെന്നാണ് കരുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!